അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരിച്ചു
നെക്കരപദവിലെ സുന്ദര ബെള്‍ച്ചപ്പാടയാണ് മരിച്ചത്;
By : Online correspondent
Update: 2025-07-31 05:38 GMT
പെര്‍ള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരിച്ചു. മണിയംപാറ നെക്കരപദവിലെ സുന്ദര ബെള്‍ച്ചപ്പാട(75)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയ്ക്കിടെ രോഗം മൂര്‍ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: കുസുമ. ഏക മകള്‍: സ്വാതി. മരുമകന്‍: രവി.