ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ട യുവാവിനെ കാണാനില്ലെന്ന് പരാതി

ഏത്തടുക്ക ബാളഗദ്ദെയിലെ കൊറഗ മണിയാണിയുടെ മകന്‍ നാരായണ മണിയാണിയെ ആണ് കാണാതായത്;

Update: 2025-07-31 07:43 GMT

ബദിയടുക്ക: ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ട യുവാവിനെ കാണാനില്ലെന്ന് പരാതി. കുംബഡാജെ ഏത്തടുക്ക ബാളഗദ്ദെയിലെ കൊറഗ മണിയാണിയുടെ മകന്‍ നാരായണ മണിയാണി(48)യെ ആണ് കാണാതായത്. കൂലിതൊഴിലാളിയാണ്. ഈ മാസം 28ന് രാവിലെ 8.30മണിയോടെയാണ് നാരായണ വീട്ടില്‍ നിന്നും പുറപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു.

അന്ന് രാത്രി 7.30 മണിക്ക് ബെള്ളൂര്‍ കായ്മലയില്‍ വച്ച് നാരായണനെ ഒരു സുഹൃത്ത് കണ്ടിരുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് തിരികെ എത്തിയില്ല. തുടര്‍ന്ന് സഹോദരന്‍ ഉദയ കുമാര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News