വീട്ടമ്മ ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
ബാറടുക്കയിലെ പരേതരായ മമ്മുഞ്ഞിയുടെയും കുഞ്ഞാലിമ്മയുടെയും മകള്‍ സക്കീനയാണ് മരിച്ചത്.;
By : Online correspondent
Update: 2025-05-08 06:22 GMT
ബദിയടുക്ക: വീട്ടമ്മ ഭര്‍തൃവീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. ബാറടുക്കയിലെ പരേതരായ മമ്മുഞ്ഞിയുടെയും കുഞ്ഞാലിമ്മയുടെയും മകള്‍ സക്കീന (48)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ കിന്നിംഗാറിലെ ഭര്‍തൃവീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് യു.കെ. മുഹമ്മദ്. മക്കള്‍: നൗഫല്‍, നസീഫ്, നസ്രീഫ്, നസീബ്, നാസിയ. ഏക മരുമകന്‍ ജുനൈദ്.