210 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍
പെര്‍ഡാല ബജയിലെ അബ്ദുള്ളയെ ആണ് ബദിയടുക്ക എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-09-09 04:42 GMT
ബദിയടുക്ക: 210 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. പെര്‍ഡാല ബജയിലെ അബ്ദുള്ള(46)യെ ആണ് ബദിയടുക്ക എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നീര്‍ച്ചാല്‍ ബസ് സ്റ്റോപ്പിന് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് അബ്ദുള്ള പൊലീസ് പിടിയിലായത്.
ഇത്തരത്തില്‍ ബദിയഡുക്ക, പെര്‍ള ഭാഗങ്ങളില്‍ പുകയില വില്‍പനയും കര്‍ണാടക മദ്യ വില്‍പനയും സജീവമായി നടക്കുന്നതായുള്ള വിവരങ്ങള്‍ പൊലീസ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അബ്ദുള്ള പിടിയിലാകുന്നത്. തുടര്‍ന്നും പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.