വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
മണിയംപാറ ദുര്‍ഗ്ഗ നഗറിലെ ചോമ നായക്കിന്റെ ഭാര്യ സീതയാണ് മരിച്ചത്;
By : Online correspondent
Update: 2025-09-25 05:29 GMT
പെര്‍ള: വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. മണിയംപാറ ദുര്‍ഗ്ഗ നഗറിലെ ചോമ നായക്കിന്റെ ഭാര്യ സീത(70)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് വീട്ടിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ പെര്‍ളയിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍: വസന്ത, മോഹിനി. മരുമക്കള്‍: നളിനാക്ഷി, ഈശ്വര. സഹോദരങ്ങള്‍: ചനിയ നായക്, കൃഷ്ണ നായക്, അക്കു, പാര്‍വ്വതി.