ഹൃദയാഘാതം; ബേളയിലെ റിട്ട. വില്ലേജ് ഓഫീസര്‍ മരിച്ചു
ബേള ധര്‍ബ്ബത്തടുക്കയിലെ ഡി.കൃഷ്ണയാണ് മരിച്ചത്;
By : Online correspondent
Update: 2025-10-27 06:06 GMT
നീര്‍ച്ചാല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍ മരിച്ചു. ബേള ധര്‍ബ്ബത്തടുക്കയിലെ ഡി.കൃഷ്ണ(77)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുംബഡാജെ, ബാഡൂര്‍, ബദിയടുക്ക, നീര്‍ച്ചാല്‍, കാസര്‍കോട് തുടങ്ങി വിവിധ വില്ലേജ് ഓഫീസുകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം സാമൂഹ്യ സംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യ പരേതയായ രത്‌ന. മക്കള്‍: ആശ കിരണ്‍, അശ്വിന്‍ രാജ്(ശാസ്ത്രജ്ഞന്‍, എം.ഇ.ടി.പൂന) ഉഷാ കിരണ്‍. മരുമക്കള്‍: ഗോപാലകൃഷ്ണ, ദീപ.