ബേള സെന്റ് മേരീസ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു; 2ാം വര്‍ഷ വിദ്യാര്‍ഥികളായ 7പേര്‍ക്കെതിരെ കേസ്

മന്നിപ്പാടി കൂടലിലെ വൈശാഖിനാണ് അക്രമത്തില്‍ പരിക്കേറ്റത്;

Update: 2025-08-05 05:41 GMT

ബദിയഡുക്ക: ബേള സെന്റ് മേരീസ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മന്നിപ്പാടി കൂടലിലെ വൈശാഖി(18)നാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ ഏഴുപേര്‍ വൈശാഖിനെ തടഞ്ഞുനിര്‍ത്തി കൈകൊണ്ടടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

കോളജില്‍ നടന്ന ഒരു ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ വൈശാഖിനെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചിരുന്നു. വഴങ്ങാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. അടിയേറ്റ് വൈശാഖിന്റെ കണ്ണട തകര്‍ന്നു. ആസ്പത്രിയില്‍ ചികിത്സ തേടിയ വൈശാഖിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar News