കിണറില്‍ വീണ കോഴികളെ അഗ്‌നിശമന വിഭാഗം രക്ഷപ്പെടുത്തി

2 പൂവന്‍ കോഴികളെയാണ് രക്ഷപ്പെടുത്തിയത്;

Update: 2025-08-18 06:53 GMT

കന്യപ്പാടി: കിണറില്‍ വീണ കോഴികളെ അഗ്‌നിശമന വിഭാഗം രക്ഷപ്പെടുത്തി. കന്യപ്പാടിയിലെ അബ്ദുള്ള കുഞ്ഞിയുടെ 60 അടി ആഴമുള്ള ഉപയോഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റില്‍ വീണ രണ്ടു പൂവന്‍ കോഴികളെയാണ് രക്ഷപ്പെടുത്തിയത്. കിണറില്‍ വീണ കോഴികളെ എടുക്കാന്‍ ആരുടെയും സഹായം കിട്ടാതെ വന്നപ്പോള്‍ സ്ഥലം ഉടമ കാസര്‍കോട് അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ജെ.എ അഭയ് സെന്‍ റെസ്‌ക്യൂ നെറ്റില്‍ കിണറ്റില്‍ ഇറങ്ങി കോഴികളെ രക്ഷപ്പെടുത്തുകയായിരുന്നു. സേനാംഗങ്ങളായ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാല്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.ആര്‍ അജേഷ്, കെ.വി ജിതിന്‍ കൃഷ്ണന്‍, എ.രാജേന്ദ്രന്‍, കെ.വി ശ്രീജിത്ത് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Similar News