അസുഖത്തെ തുടര്‍ന്ന് മംഗളൂരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു
ബദിയടുക്ക വളമലയിലെ പത്മനാഭ ഷെട്ടിയാണ് മരിച്ചത്;
By : Online correspondent
Update: 2025-04-26 04:06 GMT
ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് മംഗളൂരു സ്വകാര്യ ആസ്പത്രിയല്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ബദിയടുക്ക വളമലയിലെ പത്മനാഭ ഷെട്ടി(68)യാണ് മരിച്ചത്.
മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും, ബദിയടുക്ക വിഷ്ണു മൂര്‍ത്തി ഒറ്റക്കോല മഹോത്സവ കമ്മിറ്റി പ്രസിഡണ്ട്, ഭണ്ഡാര സംഘം കുമ്പള ഫിര്‍ഖ സെക്രട്ടറി, പെരഡാല ശ്രീ ഉദനേശ്വര ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാസങ്ങളോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ മംഗളൂരു ആസ്പത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: മല്ലിക ഷെട്ടി, മക്കള്‍: പ്രതീക്, പ്രണിത്.