അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
മൂക്കമ്പാറ സ്വദേശി വെങ്കടേശ് ആണ് മരിച്ചത്.;
By : Online correspondent
Update: 2025-05-12 07:34 GMT
ബദിയഡുക്ക: വൃക്ക, കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. മൂക്കമ്പാറ സ്വദേശിയും കന്യപ്പാടിയില്‍ വാടക വീട്ടില്‍ താമസക്കാരനുമായ വെങ്കടേശ് (60) ആണ് മരിച്ചത്. മംഗളൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
നേരത്തെ സ്വകാര്യ ബസിലും, പിന്നീട് ചെങ്കല്ല് കയറ്റി പോകുന്ന ലോറിയിലും ഡ്രൈവറായി ജോലി ചെയ്ത് വന്നിരുന്നു.ഭാര്യ: കലാവതി. മക്കള്‍: അര്‍ഷിത, അവിനാശ്, പരേതയായ ശ്രുതി. മരുകന്‍: ജയപ്രകാശ് മംഗളൂര്‍. സഹോദരങ്ങള്‍: ബേബി, പുഷ്പ.