'കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി അക്രമിച്ചു'; 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പുത്തിഗെ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയര്‍മാനും പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാണ് അക്രമത്തിനിരയായത്;
By : Online correspondent
Update: 2025-04-16 05:06 GMT
സീതാംഗോളി: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പുത്തിഗെ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയര്‍മാനും പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ സുലൈമാന്‍ ഉജംപദവാണ് അക്രമത്തിനിരയായത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മുഗു പൊന്നംകുളത്ത് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുലൈമാന്‍. ഈ സമയം കാറിലെത്തിയ പത്തോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ സുലൈമാനെ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു എന്നാണ് പരാതി.
പരിക്കേറ്റ സുലൈമാനെ കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുലൈമാന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ നവാസ്, സിദ്ദീഖ്, ഇഖ് ബാല്‍, ഫാറൂഖ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.