'ഇനി ഞാന്‍ തിരിച്ചുവരില്ല'; കുറിപ്പെഴുതി വച്ചശേഷം ഭര്‍തൃമതി വീണ്ടും വീടുവിട്ടു

ബദിയഡുക്ക അര്‍ത്തിപ്പള്ളയിലെ സതീശന്റെ ഭാര്യ വിജയശ്രീ(33) ആണ് വീടുവിട്ടത്;

Update: 2025-08-05 05:50 GMT

ബദിയഡുക്ക: ഇനി ഞാന്‍ തിരിച്ചുവരില്ലെന്ന് കുറിപ്പെഴുതി വച്ചശേഷം ഭര്‍തൃമതി വീണ്ടും വീടുവിട്ടു. ബദിയഡുക്ക അര്‍ത്തിപ്പള്ളയിലെ സതീശന്റെ ഭാര്യ വിജയശ്രീ(33) ആണ് വീടുവിട്ടത്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് വിജയശ്രീയെ കാണാതായത്. യുവതിക്ക് ആറിലും അഞ്ചിലും മൂന്നിലും പഠിക്കുന്ന മൂന്നുമക്കളുണ്ട്. പുറത്തുപോയി വേഗം വരാമെന്ന് മക്കളോട് പറഞ്ഞാണ് വിജയശ്രീ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും യുവതി തിരിച്ചുവന്നില്ല. അതിനിടെ യുവതി എഴുതിവച്ച കുറിപ്പ് ഭര്‍ത്താവിന് ലഭിക്കുകയായിരുന്നു.

ഇനി ഞാന്‍ തിരിച്ചുവരില്ലെന്നും അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടെന്നുമാണ് കുറിപ്പിലുള്ളത്. തുടര്‍ന്ന് ഭര്‍ത്താവ് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. ഭര്‍തൃമതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തുമാസം മുമ്പും വിജയശ്രീ വീടുവിട്ടിരുന്നു. അന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ വിജയശ്രീ തിരിച്ചുവരികയാണുണ്ടായത്.

Similar News