നെഞ്ചുവേദന: ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി വീട്ടമ്മ മരിച്ചു
ബാറടുക്ക കനകപ്പാടിയിലെ സഞ്ജീവ ചൗട്ടയുടെ ഭാര്യ ബി. രത്നാവതിയാണ് മരിച്ചത്;
By : Online correspondent
Update: 2025-10-20 10:47 GMT
ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ബാറടുക്ക കനകപ്പാടിയിലെ സഞ്ജീവ ചൗട്ടയുടെ ഭാര്യ ബി. രത്നാവതി(57)യാണ് മരിച്ചത്. നേരത്തെ രണ്ട് പ്രാവശ്യം നെഞ്ചു വേദന അനുഭവപ്പെട്ട് ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുമ്പളയിലെ ജില്ലാ സഹകരണ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഏക മകന്‍ ഡോ. അശ്വിന്‍. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.