തരംഗമാകാന്‍ കിയ സൈറോസ് കോംപാക്ട് എസ്.യു.വി; പനോരമിക് സണ്‍റൂഫ് മുഖ്യ ആകര്‍ഷണം

360 ഡിഗ്രി ക്യാമറ, ആറ് എയര്‍ ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ ഒപ്പം അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഫീച്ചേഴ്‌സും

Update: 2024-11-26 07:09 GMT

വാഹനപ്രേമികള്‍ക്കായി കിയ സൈറോസ് ഉടന്‍ വിപണിയിലെത്തും. രാജ്യത്ത് പുതിയ മോഡല്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ടീസര്‍, കിയ ഇന്ത്യ പുറത്തിറക്കി. പനോരമിക് സണ്‍റൂഫാണ് പുതിയ മോഡലിന്റെ എടുത്തു പറയേണ്ട ഫീച്ചര്‍. . ഇതിനായി നിരവധി ഫീച്ചേഴ്‌സ് ആണ് ഒരുക്കിയിരിക്കുന്നത്. വിന്‍ഡ് ഷീല്‍ഡ് ക്യാമറ ഉള്‍പ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. ഡേ ടൈം റണ്ണിംഗ് ലൈറ്റും കുത്തനെ ഘടിപ്പിച്ച എല്‍.ഇ.ഡി ലൈറ്റുകളും മറ്റൊരു ആകര്‍ഷണമാകും. ബോക്‌സി ഡിസൈനിനൊപ്പം ഫ്‌ളാറ്റ് റൂഫ് , വാഹനത്തിനുള്ളിലെ കാബിന്‍ സ്‌പെയ്‌സ് മെച്ചപ്പെടുത്തും. വാഹനത്തിനുള്ളിലുള്ള ഡിജിറ്റല്‍ സൗകര്യങ്ങളും പ്രത്യേകം എടുത്തുപറയേണ്ടതാണ്. 10.25 ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും വയര്‍ലെസ് ചാര്‍ജിംഗും സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തിലിരിക്കുന്ന വ്യക്തിക്ക് സുരക്ഷിതത്ത്വമേകാന്‍ 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ ഒപ്പം അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്) ഫീച്ചേഴ്‌സും. നേരത്തെ സോണറ്റ് മോഡല്‍ ഇന്ത്യയില്‍ ഉണ്ടാക്കിയ തരംഗം സൈറോസ് മറികടക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

Similar News