കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖഫി മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു. മൂസാ ചേരൂര്‍, കെ.വി. പത്മേഷ്, അബ്ദുല്ല കുഞ്ഞി സംസാരിച്ചു.