മൊഗ്രാല്‍: ഒളിമ്പിക് ഫുട്ബോള്‍ പ്രഥമ ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബിന് മൊഗ്രാല്‍ ദേശീയ വേദി സ്വീകരണം നല്കി.
ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് നേതൃത്വത്തില്‍ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഈ മാസം രണ്ടാം വാരത്തില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ് ജേതാക്കളായത്. ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍കീപ്പറായി മൊഗ്രാലിലെ ഷിജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഓഫീസില്‍ വച്ച് നടന്ന സ്വീകരണ ചടങ്ങ് വ്യവസായപ്രമുഖനും മുന്‍ എംഎസ്സി പ്രസിഡണ്ടുമായ എം എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്ത്തകന് സായിറാം ഗോപാലകൃഷ്ണ ഭട്ട്, ടിഎ ഇബ്രാഹിം മീലാദ് നഗര്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദേശീയ വേദി പ്രസിഡണ്ട് എഎം സിദ്ദിഖ് റഹ്മാന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടികെ ജാഫര്‍ സ്വാഗതം പറഞ്ഞു.
സെഡ് എ മൊഗ്രാല്‍, എം.എം റഹ്മാന്, മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹ്മദ് എസ്, സെക്രട്ടറി ആസിഫ് ഇക്ബാല്‍, റിയാസ് കരീം, എച് എ ഖാലിദ്, മുഹമ്മദ് സ്മാര്‍ട്ട്, വിജയകുമാര്‍, എം എ മൂസ, മുഹമ്മദ് അബ്കോ,മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഖാദര്‍ മൊഗ്രാല്‍, അഷ്റഫ് പെര്‍വാഡ്, ദേശീയവേദി ഗള്‍ഫ് പ്രതിനിധികളായ എം ജി എ റഹ്മാന്, പി വി അന്‍വര്‍, എം എച്ച് അബ്ദുല്‍ ഖാദര്‍, എം എ ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. ടീം അംഗങ്ങള്‍ക്കുള്ള ഉപഹാരം എം എ ഹമീദ് സ്പിക്, സെഡ് എ മൊഗ്രാല്‍, എം ജി എ റഹ്മാന്, പി വി അന്‍വര്‍, സിദ്ദീഖ് റഹ്മാന്, ടി കെ ജാഫര്‍, മുഹമ്മദ് സ്മാര്‍ട്ട് എന്നിവര്‍ വിതരണം ചെയ്തു. എംഎസ്സി ക്യാപ്റ്റന്‍ റിഫാഈ സ്വീകരണത്തിന് നന്ദി പറഞ്ഞു.