കാസര്‍കോട്: കാസര്‍കോട് സര്‍ഗസാഹിതി സായാഹ്നവും എഴുത്തുകാരന് എം ചന്ദ്രപ്രകാശിന്റെ എന്റെ പ്രിയപ്പെട്ട കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചു. സാര്‍ഗസാഹിതി സായാഹ്നം എം ചന്ദ്രപ്രകാശ് ഉദ്ഘാടനം ചെയ്തു. രവീന്ദ്രന് ബന്തടുക്ക അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന് ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രപ്രകാശിന്റെ കഥാസമാഹാരത്തിന്റെ പ്രകാശനം വി.ആര് സദാനന്ദന് നിര്‍വഹിച്ചു. മുരളീധരന് ബേത്തൂര്‍പാറ പുസ്തകപരിചയം നടത്തി. മുംതാസ് ടീച്ചര്‍ സമാഹാരം ഏറ്റുവാങ്ങി. അഷ്റഫലി ചേരങ്കൈ, ഹരിദാസ് കോളിക്കുണ്ട്, ഷെരീഫ് കൊടവഞ്ചി, ടി.കെ പ്രഭാകരകുമാര്‍, മുംതാസ് ടീച്ചര്‍, ഉണ്ണികൃഷ്ണന് അണിഞ്ഞ പ്രസംഗിച്ചു. രഘുനാഥ് ബീംബുങ്കാല്‍ സ്വാഗതവും എന്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ രാധ ബേഡകം അധ്യക്ഷത വഹിച്ചു. എം ചന്ദ്രപ്രകാശ്, രവി ബന്തടുക്ക, ബാലകൃഷ്ണന് ചെര്‍ക്കള, രാധ ബേഡകം, രവി നഞ്ചില്‍, പി.പി ഭാസ്കരന്, മുംതാസ് ടീച്ചര്‍, പി. പത്മിനി, ഹരിദാസ് കോളിക്കുണ്ട്, പങ്കജാക്ഷന് തോരാത്ത്, ഷെരീഫ് കൊടവഞ്ചി, രഘുനാഥ് ബീംബുങ്കാല്‍, രാഘവന് ബെള്ളിപ്പാടി, വി.വി സദാനന്ദന്, ഡെല്‍ന, ടി.കെ പ്രഭാകരകുമാര്‍, പ്രഭാകരന് പള്ളിപ്പുഴ, വനജഗംഗാധരന് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പങ്കജാക്ഷന് തോരോത്ത് സ്വാഗതവും പി പത്മിനി നന്ദിയും പറഞ്ഞു.