കാസര്‍കോട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രേഖകളില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ചരക്ക് സേവന നികുതി നിയമത്തിലെ 130 വകുപ്പ് പ്രകാരം നികുതിയും പിഴയുമായി 9,93,594 രൂപ ഈടാക്കി ഉരുപ്പടികള്‍ വിട്ടുകൊടുത്തു.
ഇന്ന് രാവിലെ കാസര്‍കോട് ടൗണിലായിരുന്നു പരിശോധന. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ കൊളത്തൂര്‍ നാരായണന്റെ നേതൃത്വത്തില്‍ അസി. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ ശശികുമാര്‍ മാവിങ്കല്‍, തോമസ് ജോര്‍ജ്ജ്, ജീവനക്കാരായ ബി. വാമന, വിനോദ് കുമാര്‍, രാജേഷ് തമ്പാന് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.