കാസര്‍കോട്: ചെമനാട് ജമാഅത്ത് 1994-95 എസ്.എസ്.എല്‍.സി ബാച്ച് -മറഞ്ഞാലും മായാതെ അക്ഷരമുറ്റം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സഹപാഠിക്കൊരു വീട് പദ്ധതിയില്‍ നിര്‍മ്മിച്ച രണ്ടാമത് വീടിന്റെ താക്കോല്‍ദാനം നടന്നു. ചെമനാട് ജമാഅത്ത് സ്കൂളില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.