കുമ്പള: വിഷം അകത്ത് ചെന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നായ്ക്കാപ്പ് സ്വദേശി മരിച്ചു. ഓട്ടോ മെക്കാനിക്ക് നായ്ക്കാപ്പ് നാരായണമംഗലത്തെ മോഹന്‍കുമാര്‍(48) ആണ് മരിച്ചത്. കാസര്‍കോട്ടെ ഓട്ടോ മെക്കാനിക്ക് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 12 ദിവസം മുമ്പാണ് വിഷം അകത്ത് ചെന്ന നിലയില്‍ വീട്ടില്‍ കണ്ടത്. ഭാര്യ: നളിനി. മക്കള്‍: കാര്‍ത്തിക്, റോഷന്.