കാസര്‍കോട്: മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ടെമ്പോയും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറോടെ മൊഗ്രാല്‍പുത്തൂരിലാണ് അപകടം. കീഴൂര്‍ കടപ്പുറത്തെ ടെമ്പോ ഡ്രൈവര്‍ ചന്ദ്രന് കുഞ്ഞിക്കണ്ണന് (44), മത്സ്യത്തൊഴിലാളികളായ ഷാജി പത്മനാഭന് (36), പ്രകാശന് കൃഷ്ണന് (55), ഗണേഷന് ബാബു (39), സുനില്‍ കൃഷ്ണന് (42), അനില്‍ സുമതന്‍ (37), രവി സുമതന്‍ (55), ബാബു ജനാര്ദനന് (38), വിജയന് സുമതന്‍ (61), പ്രമോദ് കണ്ണന് (50), വസന്തന് കടവന്‍ കുട്യന്‍ (53), പ്രകാശന് കാസര്‍കോട് (40), പ്രമോദ് ശേഖരന് (33) എന്നിവര്‍ക്കും കാറിലുണ്ടായിരുന്നവര്ക്കുമാണ് പരിക്കേറ്റത്. മത്സ്യത്തൊഴിലാളികളെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷാജി പത്മനാഭനെ കണ്ണൂര്‍ മിംസ് ആസ്പത്രിയിലേക്ക് മാറ്റി.
മത്സ്യത്തൊഴിലാളികളേയും കൊണ്ട് മഞ്ചേശ്വരം കടപ്പുറത്തേക്ക് പുറപ്പെട്ട ടൊമ്പോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.