കാസര്‍കോട്: കോവിഡ് കാരണം പ്രതിസന്ധിയിലായ പന്തല്‍, ഡക്കറേഷന്, ലൈറ്റ് & സൗണ്ട് വാടക വിതരണ രംഗത്തെ പ്രയാസങ്ങളില്‍ നിന്നും കരകയറ്റുന്നതിന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടികളാവശ്യപ്പെട്ട് ‘സംരക്ഷിക്കുക ഞങ്ങളെയും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേര്‍സ് അസോസിയേഷന് ജില്ലയില്‍ വിവിധ മേഖലകളിലായി മുപ്പത്തഞ്ചോളം കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് ധര്‍ണ്ണ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാധാകൃഷ്ണന് ചിത്ര അധ്യക്ഷത വഹിച്ചു.
വാക്സിന് എടുത്ത 200 ആളുകളെ എങ്കിലും പങ്കെടുപ്പിച്ച് പൊതുപരിപാടികള്‍ നടത്താനുള്ള അനുമതി നല്‍കുക, പത്ത് ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുക, വാഹനങ്ങളുടെ നികുതിയും വായ്പകളും അടക്കാനുള്ള കാലാവധി നീട്ടിതരിക, മൊറട്ടോറിയം പ്രഖ്യാപിക്കുക, വാടക വിതരണ രംഗം അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന വൈസ് പ്രസിഡണ്ട് രവീന്ദ്രന് കണ്ണൂര്‍, ഫിറോസ് പടിഞ്ഞാര്‍, സുരേന്ദ്രന് ബിന്ദു സംസാരിച്ചു.
ജനല്‍ സെക്രട്ടറി ജലാല്‍ മര്‍ത്തബ സ്വാഗതവും സെക്രട്ടറി പ്രഭാകരന് പഞ്ചമി നന്ദിയും പറഞ്ഞു.