കാസര്‍കോട്: രണ്ട് വയസ്സ് തൊട്ട് അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പതിനൊന്നുകാരന് മരണത്തിന് കീഴടങ്ങി. തെരുവത്ത് പഴയ റെയില്വെസ്റ്റേഷന് റോഡില്‍ പഴയ ഇസ്ലാമിയ ടൈല്‍ കമ്പനിക്ക് സമീപത്തെ മുഹമ്മദ് സലിം-ആയിഷ ദമ്പതികളുടെ മകന് സജ്ജാദ് ഹമീദാണ് മരിച്ചത്. വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഗള്‍ഫിലുണ്ടായിരുന്ന സലിം മകന്റെ അസുഖത്തെത്തുടര്‍ന്ന് ചികിത്സക്കായി പിന്നീട് നാട്ടില്‍ തന്നെ കഴിയുകയായിരുന്നു. സഹോദരങ്ങള്‍: ഷഹസാദ് അബ്ദുല്ല, മറിയം അസ്ന.