കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 1139 പേര് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ചികിത്സയിലുണ്ടായിരുന്ന 85 പേര് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 11796 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 50535 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 38363 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 13570 പേരും സ്ഥാപനങ്ങളില്‍ 807 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 14377 പേരാണ്. പുതിയതായി 765 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3573 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1450 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1020 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 765 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 85 പേരെ ഡിസ്ചാര്‍ജ് ചെയ്തു.