വിദ്യാനഗര്‍: സംശയാസ്പദമായി കണ്ട കാറില്‍ കഞ്ചാവ് കണ്ടെത്തിയ കേസില്‍ യുവാവിനെ വിദ്യാനഗര്‍ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. മുളിയാര്‍ പൊവ്വലിലെ സുലൈമാന്‍ ബാസിത്ത് (20) ആണ് അറസ്റ്റിലായത്.
മൂന്ന് ദിവസം മുമ്പ് ചെര്‍ക്കള-ബദിയടുക്ക റോഡില്‍ കല്ലുകെട്ട് ഭാഗത്ത് സി.ഐയും സംഘവും വാഹന പരിശോധന നടത്തവെയാണ് സ്വിഫ്റ്റ് കാര്‍ സംശയാസ്പദമായി കണ്ടത്. പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ അരകിലോയോളം കഞ്ചാവും 10,000 രൂപയും ത്രാസും കണ്ടെത്തി. ഇവ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രതിക്കായി അന്വേഷണം ഊര്ജിതപ്പെടുത്തുകയുമായിരുന്നു. ഇന്ന് രാവിലെയാണ് ബാസിത്തിനെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.