കാസര്‍കോട്: ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് എല്ലാവര്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23039 ആയി. 44 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 872 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 610 പേര് വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 242 ആയി.
വീടുകളില്‍ 7251 പേരും സ്ഥാപനങ്ങളില്‍ 363 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7614 പേരാണ്. പുതിയതായി 258 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 135 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 342 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 15 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
ചെമ്മനാട്-1
ചെങ്കള-1
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-2
കള്ളാര്‍-1
കോടോംബേളൂര്‍-1
മുല്യാര്-1
പടന്ന-1
പള്ളിക്കര-2
പുല്ലൂര്‍ പെരിയ-7
തൃക്കരിപ്പൂര്‍-1
വെസ്റ്റ് എളേരി-1
ഇന്ന് കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:
ബളാല്‍-1
ബേഡഡുക്ക-1
ചെമ്മനാട്-3
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-4
കോടോം ബേളൂര്‍-2
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-1
മഞ്ചേശ്വരം-1
നീലേശ്വരം-3
പള്ളിക്കര-5
പനത്തടി-3
പുല്ലൂര്‍ പെരിയ-5
ഉദുമ-1
വെസ്റ്റ് എളേരി-4