മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്പങ്ങള് സംരക്ഷിക്കും -മന്ത്രി
കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ അപൂര്‍വ ദാരുശില്പങ്ങള് സംരക്ഷിക്കുന്നതിന് നടപടി എടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ഇന്നലെ ക്ഷേത്രത്തിലെത്തിയ മന്ത്രി ദാരുശില്പങ്ങള് സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ ഗോപുരവും കുളപ്പുര ഗോപുരവും പടിഞ്ഞാറെ കൊട്ടുംപുറവും നടന്നു കണ്ട ശേഷം നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു. കെ.കുഞ്ഞിരാമന് എം.എല്‍.എ.യും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ദേവസ്വം, ടൂറിസം, പുരാവസ്തു വകുപ്പുമായി കൂടിയാലോചിച്ചായിരിക്കും സംരക്ഷണ നടപടി എടുക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് ക്ഷണിക്കുമെന്ന ഉറപ്പും മന്ത്രി നല്കി. ചരിത്രത്തില്‍ […]

കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ അപൂര്‍വ ദാരുശില്പങ്ങള് സംരക്ഷിക്കുന്നതിന് നടപടി എടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ഇന്നലെ ക്ഷേത്രത്തിലെത്തിയ മന്ത്രി ദാരുശില്പങ്ങള് സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ ഗോപുരവും കുളപ്പുര ഗോപുരവും പടിഞ്ഞാറെ കൊട്ടുംപുറവും നടന്നു കണ്ട ശേഷം നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു. കെ.കുഞ്ഞിരാമന് എം.എല്‍.എ.യും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ദേവസ്വം, ടൂറിസം, പുരാവസ്തു വകുപ്പുമായി കൂടിയാലോചിച്ചായിരിക്കും സംരക്ഷണ നടപടി എടുക്കുകയെന്നും മന്ത്രി പറഞ്ഞു.
ഇതിനായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് ക്ഷണിക്കുമെന്ന ഉറപ്പും മന്ത്രി നല്കി. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ദാരുശില്പങ്ങള് പുകയേറ്റ് കരിപിടിച്ചും മേല്‍ക്കൂര ചോര്ന്നൊലിച്ചുമാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന നവീകരണത്തിലാണ് ക്ഷേത്ര കുളപ്പുര മേല്‍ത്തട്ടിലെ ദാരുശില്പങ്ങള് അലൂമിനിയം പെയിന്റടിച്ച് നശിപ്പിച്ചത്.
തനിമ നഷ്ടപ്പെട്ട ഈശില്പ്പങ്ങള് ഇപ്പോള്‍ മേല്‍ക്കുര ചോര്‍ന്നു ദ്രവിച്ചുകൊണ്ടിരിക്കുകയാണ്.
ക്ഷേത്രത്തിലെത്തിയ മന്ത്രിയെ എക്്സിക്യൂട്ടീവ് ഓഫീസറും സ്ഥാനികരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. അജാനൂര്‍ പഞ്ചായത്തംഗം ഷീബ ഉമ്മര്‍, സി.പി.ഐ.ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എ. അമ്പൂഞ്ഞി, ഡി.ടി.പി.സി.സെക്രട്ടറി ബിജുരാഘവന്, ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി വി.എം. കുഞ്ഞിക്കണ്ണന്‍നായര്‍ മഡിയന്‍ നായരച്ഛന്, എ. ദാമോദരന്‍, ജ്യോതിബസു തുടങ്ങിയവരുമായി മന്ത്രി ആശയവിനിമയം നടത്തി.