നിപ വിഷയത്തിൽ രാഷ്ട്രീയം കലര്‍ത്തരുതെന്ന് സുരേന്ദ്രനോട് ഡോക്ടര്‍

എറണാകുളത്ത് യുവാവിന് നിപയെന്ന രീതിയിൽ വാര്‍ത്ത വരന്നപ്പോല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്‍റെ മറുപടി ശ്രദ്ധേയമാകുന്നു. ഇന്‍ഫോ ക്ലിനിക് കൂട്ടായ്മയിലെ അംഗമായ ഡോക്ടര്‍ നെല്‍സണ്‍ ജോസഫാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വൈറോളജി ലാബ് കേരളത്തില്‍ തുടങ്ങാത്തതിനെ കുറിച്ച് കെ സുരേന്ദ്രനെഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നിപയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭരണകൂടവും ജനങ്ങളും മുഴുകുമ്പോള്‍ അതിനിടയില്‍ കേറി രാഷ്ട്രീയം പറയരുതെന്നാണ് ഡോക്ടര്‍ സൂചിപ്പിച്ചിരിക്കുന്നത്. പുര കത്തുന്നെന്ന് ഫ്‌ളാഷ് ന്യൂസ് കാണുമ്പോള്‍ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുതെന്നാണ് ഡോ നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കിലൂടെ സുരേന്ദ്രന് മറുപടി നല്‍കിയിരിക്കുന്നത്.
വെറുതെ ഊഹാപോഹങ്ങള്‍ പരത്താതെ, പകരം ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് താങ്കളെപ്പോലുള്ളവര്‍ ശ്രമിക്കേണ്ടതെന്നും ഡോക്ടര്‍ എഴുതിയിട്ടുണ്ട്. ഇരുവരുടേയും ഫേസ്ബുക്ക് കുറിപ്പുകള്‍ വായിക്കാം.

Related Articles
Next Story
Share it