ബേക്കല്‍ കോട്ടയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

പള്ളിക്കര: ബേക്കല്‍ കോട്ടയിലേക്ക് വരികയായിരുന്ന മഹാരാഷ്ട്രയിലെ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ഒച്ചിന്റെ വേഗതയിലാണ് ഇവിടെ പണി പുരോഗമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നിര്‍ദ്ദിഷ്ട കെ.എസ്.ടി.പി. റോഡില്‍ നിന്നും ബേക്കല്‍ കോട്ടയിലേക്ക് കയറുന്ന റോഡ് ഭാഗത്താണ് വീതി കൂട്ടുന്നത്. ബി.ആര്‍.ഡി.സി.യും ഡി.ടി.പി.സി.യുമാണ് റോഡ് നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് നല്‍കുന്നത് ഈ ഭാഗത്ത് റോഡില്‍ നിന്നും ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുകയാണ്. ഇത് അറിയിച്ചുള്ള ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടില്ല. എന്നാല്‍ റോഡില്‍ ആഴത്തില്‍ […]

പള്ളിക്കര: ബേക്കല്‍ കോട്ടയിലേക്ക് വരികയായിരുന്ന മഹാരാഷ്ട്രയിലെ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ഒച്ചിന്റെ വേഗതയിലാണ് ഇവിടെ പണി പുരോഗമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
നിര്‍ദ്ദിഷ്ട കെ.എസ്.ടി.പി. റോഡില്‍ നിന്നും ബേക്കല്‍ കോട്ടയിലേക്ക് കയറുന്ന റോഡ് ഭാഗത്താണ് വീതി കൂട്ടുന്നത്. ബി.ആര്‍.ഡി.സി.യും ഡി.ടി.പി.സി.യുമാണ് റോഡ് നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് നല്‍കുന്നത് ഈ ഭാഗത്ത് റോഡില്‍ നിന്നും ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുകയാണ്. ഇത് അറിയിച്ചുള്ള ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടില്ല. എന്നാല്‍ റോഡില്‍ ആഴത്തില്‍ കുഴിച്ചത് അറിയാത്തത് മൂലമാണ് ടൂറിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കില്ലെങ്കിലും വാഹനത്തിന് കേടുപാട് പറ്റി.

Related Articles
Next Story
Share it