തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കിലേക്ക് മുന്നണികള്‍; നാമനിര്‍ദേശപത്രികാസമര്‍പ്പണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും, അവസാന തീയതി നവംബര്‍ 19
കാസര്‍കോട്: മുന്നണികളും പാര്‍ട്ടികളും ഇനി തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക്. തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികയുടെ സമര്‍പ്പണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പത്രികാസമര്‍പ്പണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. നവംബര്‍ 19നാണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി. 20നാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും മാത്രമായിരിക്കും പ്രവേശനം. നവംബര്‍ 23നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ […]

കാസര്‍കോട്: മുന്നണികളും പാര്‍ട്ടികളും ഇനി തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക്. തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികയുടെ സമര്‍പ്പണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പത്രികാസമര്‍പ്പണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. നവംബര്‍ 19നാണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി. 20നാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും മാത്രമായിരിക്കും പ്രവേശനം. നവംബര്‍ 23നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നടത്താനാകൂവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ വാഹന വ്യൂഹം അനുവദിക്കില്ല, ഒരു വാഹനത്തിന് മാത്രമേ അനുമതിയുള്ളൂ. സ്ഥാനാര്‍ത്ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ ഉണ്ടാകാന്‍ പാടില്ല, പരമാവധി മൂന്ന് പേര്‍ മാത്രമേ പത്രിക സമര്‍പ്പണത്തിന് എത്താന്‍ പാടുള്ളൂ. മാസ്‌ക്ക്, സാനിറ്റൈസര്‍, സമൂഹിക അകലം എന്നിവ നിര്‍ബന്ധമായും ഉണ്ടാകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഒരേസമയം ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ എത്തിയാല്‍ വിശ്രമിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. വരണാധികാരിക്കും ഉപ വരണാധികാരിക്കും മാസ്‌ക്ക്, കൈയ്യുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമാണ്. കെട്ടിവയ്‌ക്കേണ്ട തുക ട്രഷറിയിലോ, തദ്ദേശ സ്ഥാപനത്തിലോ നല്‍കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും ക്വാറന്റൈനിലുള്ളവരും പത്രിക സമര്‍പ്പിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അതേസമയം കാസര്‍കോട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍ത്തേണ്ട സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് എല്‍.ഡി.എഫില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. പലയിടത്തും യു.ഡി.എഫില്‍ അന്തിമധാരണയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പലയിടങ്ങളിലും അസ്വാരസ്യം രൂക്ഷമാണ്.