സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍ പുരസ്‌കാരം പീതാംബരന് സമ്മാനിച്ചു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് മാസം തോറും നല്‍കി വരുന്ന സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍ മാര്‍ച്ച് മാസത്തെ പുരസ്‌കാരം കാസര്‍കോട് നഗരസഭാ കണ്ടിജന്റ് വര്‍ക്കര്‍ പീതാംബരന് സമ്മാനിച്ചു. സമൂഹത്തില്‍ യാതൊരു അംഗീകാരമോ പ്രതിഫലമോ പ്രതീക്ഷിക്കാതെ നിസ്വാര്‍ത്ഥമായും വിശ്രമമില്ലാതെ ജനങ്ങളെ സേവിക്കുന്നവര്‍ക്ക് ജെ.സി.ഐ മാസംതോറും നല്‍കുന്ന ആദരവ് പരിപാടിയാണ് സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍ പുരസ്‌കാരം. പരിപാടിയില്‍ ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് യതീഷ് ബല്ലാല്‍ അധ്യക്ഷത വഹിച്ചു.പീതാംബരനെ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഷാളും മൊമെന്റോയും […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് മാസം തോറും നല്‍കി വരുന്ന സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍ മാര്‍ച്ച് മാസത്തെ പുരസ്‌കാരം കാസര്‍കോട് നഗരസഭാ കണ്ടിജന്റ് വര്‍ക്കര്‍ പീതാംബരന് സമ്മാനിച്ചു. സമൂഹത്തില്‍ യാതൊരു അംഗീകാരമോ പ്രതിഫലമോ പ്രതീക്ഷിക്കാതെ നിസ്വാര്‍ത്ഥമായും വിശ്രമമില്ലാതെ ജനങ്ങളെ സേവിക്കുന്നവര്‍ക്ക് ജെ.സി.ഐ മാസംതോറും നല്‍കുന്ന ആദരവ് പരിപാടിയാണ് സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍ പുരസ്‌കാരം. പരിപാടിയില്‍ ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് യതീഷ് ബല്ലാല്‍ അധ്യക്ഷത വഹിച്ചു.
പീതാംബരനെ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഷാളും മൊമെന്റോയും നല്‍കി ആദരിച്ചു. ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഗരസഭാ കൗണ്‍സിലര്‍മാരായ ശാരദ, ലളിത, ഉമ, വിമല ശ്രീധരന്‍, ജെ.സി.ഐ കാസര്‍കോട് ട്രഷറര്‍ ശിഹാബ് ഊദ്, ഭരത് ബാബു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. അനസ് കല്ലങ്കൈ സ്വാഗതവും സെക്രട്ടറി മൊയ്നുദ്ദീന്‍ കാസര്‍കോട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it