മലദ്വാരത്തില്‍ ഒരു കിലോ സ്വര്‍ണവുമായി മലയാളി ഇംഫാല്‍ വിമാനത്താവളത്തില്‍ പിടിയില്‍

ന്യൂഡല്‍ഹി: ഒരു കിലോ സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ മലയാളി പിടിയിലായി. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. 42 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണമിശ്രിതം. മലദ്വാരത്തില്‍ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40നുള്ള ഇംഫാല്‍-ഡെല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലാണ് ഷരീഫ് യാത്ര ചെയ്യേണ്ടിയിരുന്നത്. സുരക്ഷാപരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതോടെ എക്സ്‌റേ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് […]

ന്യൂഡല്‍ഹി: ഒരു കിലോ സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ മലയാളി പിടിയിലായി. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. 42 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണമിശ്രിതം.

മലദ്വാരത്തില്‍ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40നുള്ള ഇംഫാല്‍-ഡെല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലാണ് ഷരീഫ് യാത്ര ചെയ്യേണ്ടിയിരുന്നത്. സുരക്ഷാപരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.

പരസ്പരവിരുദ്ധമായ മറുപടി നല്‍കിയതോടെ എക്സ്‌റേ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.

Related Articles
Next Story
Share it