മാള്‍ട്ടയിലെ മലയാളി കൂട്ടായ്മ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി കൈകോര്‍ക്കുന്നു
കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരുന്ന ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി യൂറോപ്പിലെ മാള്‍ട്ടയിലെ ജില്ലയില്‍ നിന്നുള്ള പ്രവാസി മലയാളി കൂട്ടായ്മയായ കെ.എല്‍ ഫോര്‍ട്ടീന്‍ മാള്‍ട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. യൂറോപ്പിലെ മാള്‍ട്ടയില്‍ ചേക്കേറിയ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മലയാളികളുടെ കൂട്ടായ്മയാണ് കെ.എല്‍ 14 മാള്‍ട്ട എന്ന സംഘടന.ഇതിനകം നിരവധി പേര്‍ക്ക് ചികിത്സ സഹായമുള്‍പ്പെടെ ലഭ്യമാക്കിയ സംഘടന തങ്ങളുടെ സഹായം കൂടുതല്‍ അര്‍ഹരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി സഹകരിക്കുന്നത്.ബേക്കല്‍ […]

![മാള്‍ട്ടയിലെ മലയാളി കൂട്ടായ്മ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി കൈകോര്‍ക്കുന്നു മാള്‍ട്ടയിലെ മലയാളി കൂട്ടായ്മ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി കൈകോര്‍ക്കുന്നു](https://utharadesam.com/wp-content/uploads/2022/12/lion.jpg)
കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരുന്ന ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി യൂറോപ്പിലെ മാള്‍ട്ടയിലെ ജില്ലയില്‍ നിന്നുള്ള പ്രവാസി മലയാളി കൂട്ടായ്മയായ കെ.എല്‍ ഫോര്‍ട്ടീന്‍ മാള്‍ട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. യൂറോപ്പിലെ മാള്‍ട്ടയില്‍ ചേക്കേറിയ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മലയാളികളുടെ കൂട്ടായ്മയാണ് കെ.എല്‍ 14 മാള്‍ട്ട എന്ന സംഘടന.
ഇതിനകം നിരവധി പേര്‍ക്ക് ചികിത്സ സഹായമുള്‍പ്പെടെ ലഭ്യമാക്കിയ സംഘടന തങ്ങളുടെ സഹായം കൂടുതല്‍ അര്‍ഹരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി സഹകരിക്കുന്നത്.
ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ എം.ബി ഹനീഫ്, സത്താര്‍ മാടമ്പില്ലത്ത്, അന്‍വര്‍ ഹസ്സന്‍, നൗഷാദ് സി.എം, അഷ്‌റഫ് കൊളവയല്‍, പി.എം. അബ്ദു നാസര്‍, ഖാലിദ് സി പാലക്കി, ഹാറൂണ്‍ ചിത്താരി, ഷൗക്കത്തലി. എം എന്നിവര്‍ സംബന്ധിച്ചു.