സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന പരാമര്‍ശവുമായി കോടതിയില്‍ ഇ.ഡിയുടെ സത്യവാങ്ങ്മൂലം; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന പരാമര്‍ശവുമായി കോടതിയില്‍ ഇ.ഡിയുടെ സത്യവാങ്ങ്മൂലം. ഒരു ദിവസം കൂടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമുള്ളത്. ശിവശങ്കറിനെ ഒരു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ശിവശങ്കറും സംഘവും ഇടപാടുകള്‍ക്കായി ഗൂഡാലോചന നടത്തിയതെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. എം. ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് […]

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന പരാമര്‍ശവുമായി കോടതിയില്‍ ഇ.ഡിയുടെ സത്യവാങ്ങ്മൂലം. ഒരു ദിവസം കൂടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമുള്ളത്. ശിവശങ്കറിനെ ഒരു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ശിവശങ്കറും സംഘവും ഇടപാടുകള്‍ക്കായി ഗൂഡാലോചന നടത്തിയതെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. എം. ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിര്‍ണായക വിവരങ്ങളാണ് നല്‍കിയത്. ഇതിന് പുറമെ ശിവശങ്കറുമായി അടുപ്പമുള്ള കൂടുതല്‍ ആളുകളുടെ പേരും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്ന വിവരം ശിവശങ്കറിന് അറിയാമായിരുന്നെന്ന് ആദ്യമായി സ്വപ്‌ന സുരേഷ് മൊഴി നല്‍കി.
ചൊവ്വാഴ്ച ജയിലിലെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്‌നയും ശിവശങ്കറും തമ്മില്‍ നേരത്തെ നടത്തിയിട്ടുള്ള നിര്‍ണായകമായ ചില വാട്‌സാപ് സന്ദേശങ്ങള്‍ കാണിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌നയുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍. താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതല്‍ കരാറുകള്‍ സന്തോഷ് ഈപ്പന് ശിവശങ്കര്‍ വാഗ്ദാനം ചെയ്‌തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.