ചന്ദ്രയാന്‍ ദൗത്യവിജയത്തില്‍ അഭിമാനിക്കാനേറെ

ബഹിരാകാശഗവേഷണചരിത്രത്തില്‍ ഇന്ത്യ അത്ഭുതകരവും അഭിമാനകരവുമായ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുന്നതിന്റെ ആഹ്ലാദവും അലയൊലിയുമാണ് എങ്ങും പ്രകടമാകുന്നത്. ഈ വിജയത്തെ ഏത്ര ആകര്‍ഷകമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ശ്ലാഘിച്ചാലും അധികമാകില്ല. കാരണം ലോകത്ത് രാജ്യത്തിന്റെ അന്തസും അഭിമാനവും വാനോളം ഉയര്‍ത്തിക്കൊണ്ടാണ് ആ ദൗത്യം അതിഗംഭീര വിജയത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ട് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്നലെ വൈകിട്ട് ഇറങ്ങിയപ്പോള്‍ രാജ്യം ലോകത്തിന് മുന്നില്‍ ഒരു വിസ്മയമായി മാറുകയായിരുന്നു. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ആദ്യത്തെ രാജ്യമെന്ന ബഹുമതി കൂടി […]

ബഹിരാകാശഗവേഷണചരിത്രത്തില്‍ ഇന്ത്യ അത്ഭുതകരവും അഭിമാനകരവുമായ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുന്നതിന്റെ ആഹ്ലാദവും അലയൊലിയുമാണ് എങ്ങും പ്രകടമാകുന്നത്. ഈ വിജയത്തെ ഏത്ര ആകര്‍ഷകമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ശ്ലാഘിച്ചാലും അധികമാകില്ല. കാരണം ലോകത്ത് രാജ്യത്തിന്റെ അന്തസും അഭിമാനവും വാനോളം ഉയര്‍ത്തിക്കൊണ്ടാണ് ആ ദൗത്യം അതിഗംഭീര വിജയത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ട് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ഇന്നലെ വൈകിട്ട് ഇറങ്ങിയപ്പോള്‍ രാജ്യം ലോകത്തിന് മുന്നില്‍ ഒരു വിസ്മയമായി മാറുകയായിരുന്നു. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ആദ്യത്തെ രാജ്യമെന്ന ബഹുമതി കൂടി ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ചന്ദ്രദൗത്യം വിജയകരമാക്കിയ നാലാമത്തെ രാജ്യമെന്ന അംഗീകാരവും നമ്മുടെ രാജ്യത്തിനാണ്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയെന്നാണ് ഇതുവരെ ലോകരാജ്യങ്ങളെല്ലാം കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അതും പ്രാപ്യമായ കാര്യമാണെന്ന് തെളിയിക്കപ്പെട്ടു. മാത്രമല്ല ശാസ്ത്ര-സാങ്കേതികരംഗങ്ങളിലും ബഹിരാകാശ ഗവേഷണ-പരീക്ഷണങ്ങളിലും ഇന്ത്യ ലോകനിലവാരത്തിലെത്തുന്നതിന്റെ ഒരു പ്രധാനഘട്ടം കൂടിയാണ് വിജയകരമായി കടന്നുപോയിരിക്കുന്നത്. അമേരിക്കക്കും റഷ്യക്കും ചൈനക്കും മാത്രമാണ് ഇതിന് മുമ്പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ആ രാജ്യങ്ങളുടെ നിരയില്‍ ഇനി പറയാവുന്ന ഒരേ ഒരു പേര് ഇന്ത്യ എന്ന് മാത്രമാണ്.
41 ദിവസത്തെ യാത്രക്കൊടുവിലാണ് ഇന്നലെ വൈകിട്ട് 6.04ന് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ചന്ദ്രനില്‍ നിന്നും ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത രഹസ്യങ്ങള്‍ പുറം ലോകത്തെത്തിക്കാന്‍ 14 ദിവസത്തെ ധ്രുവപഠനമാണ് നടക്കുക. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരു ചന്ദ്രപകലാണ് (14 ദിവസം) ലാന്‍ഡറിന്റെ ദൗത്യകാലാവധി. ചന്ദ്രന്റെ ഘടന, മണ്ണ്, ധാതുക്കള്‍, മൂലകങ്ങള്‍, ജലസാന്നിധ്യം, നേര്‍ത്ത അന്തരീക്ഷം , ചാന്ദ്രചലനം, പ്ലാസ്മ തുടങ്ങിയവയെല്ലാം പഠനവിധേയമാക്കുന്നുണ്ട്. പ്രതലം കുഴിച്ചുള്ള പരീക്ഷണവും നടത്തുന്നുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ ഭൂമിയിലേക്കയക്കും. 2019ല്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം പരാജയപ്പെട്ടിരുന്നു. അവസാനനിമിഷം ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയപ്പോള്‍ സംഭവിച്ച സാങ്കേതിക തകരാറാണ് പരാജയത്തിന് കാരണം. എന്നാല്‍ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ കരുത്തോടെ മറ്റൊരു പേടകത്തെ ചന്ദ്രനിലേക്കയക്കുകയും വിജയിപ്പിക്കുകയും ചെയ്ത ഐ.എസ്.ആര്‍.ഒ രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുകമാത്രമല്ല, ബഹിരാകാശ ചരിത്രത്തിലെ അനിഷേധ്യ ശക്തിയായി മാറുകയും ചെയ്തിരിക്കുന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് ഉള്‍പ്പെടെ ഒരു കൂട്ടം മലയാളികളുടെ കൂടി പരിശ്രമമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിലുള്ളത്.
അതുകൊണ്ടുതന്നെ ഈ നേട്ടത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാനേറെയുണ്ട്. ഇന്ത്യയുടെ ബഹിരാകാശഗവേഷണത്തിന്റെ തുടക്കവും കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ തുമ്പയില്‍ നിന്നായിരുന്നുവെന്നതും മലയാളികള്‍ക്ക് അഭിമാനത്തോടെ ഓര്‍ക്കാവുന്ന സത്യമാണ്. 1952ലാണ് തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ച് സ്റ്റേഷന്‍ ആരംഭിച്ചത്. തുമ്പയിലെ മേരി മഗ്ദലന പള്ളിയുടെയും അടുത്തുള്ള ബിഷപ്പ് ഹൗസിന്റെയും ഇടുങ്ങിയ ഹാളിലും ഇടനാഴികളിലും വികാരിയുടെ കിടപ്പ് മുറിയിലുമായാണ് ബഹിരാകാശ ഗവേഷണപദ്ധതികള്‍ക്ക് തുടക്കമിട്ടത്. 1963 നവംബര്‍ 21ന് അമേരിക്കന്‍ നിര്‍മ്മിത നൈക്ക് അപാഷെ റോക്കറ്റ് ഇവിടെ നിന്ന് വിജയകരമായി പരീക്ഷിക്കുകയായിരുന്നു. ഇതോടെ തുമ്പ എന്ന മത്സ്യഗ്രാമം ബഹിരാകാശ ഗവേഷണചരിത്രത്തില്‍ പതിപ്പിച്ചത് മായാത്ത മുദ്രയാണ്. അവിടെ നിന്നും തുടങ്ങിയ പരീക്ഷണങ്ങളാണ് ഇന്ത്യയെ ബഹരികാശരംഗത്ത് ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുന്നത്.

Related Articles
Next Story
Share it