പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കണം
കാലവര്‍ഷം ആരംഭിച്ചതോടെ കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ഡെങ്കിപ്പനി അടക്കം മാരകമായ സാംക്രമികരോഗങ്ങള്‍ പടര്‍ന്നിപിടിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ രണ്ടാഴ്ചക്കുള്ളില്‍ ഡെങ്കിപ്പനി മൂലം മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നിരിക്കുന്നു. ഈ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇതില്‍ നിന്നും മനസിലാകുന്നത് ഏറ്റവും കൂടുതല്‍ മാലിന്യപ്രശ്നം നേരിടുന്ന സംസ്ഥാനം കേരളമാണെന്നാണ്. പ്രതിദിനം 50- ലേറെപ്പേര്‍ക്കാണ് രോഗബാധ […]

കാലവര്‍ഷം ആരംഭിച്ചതോടെ കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ഡെങ്കിപ്പനി അടക്കം മാരകമായ സാംക്രമികരോഗങ്ങള്‍ പടര്‍ന്നിപിടിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ രണ്ടാഴ്ചക്കുള്ളില്‍ ഡെങ്കിപ്പനി മൂലം മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നിരിക്കുന്നു. ഈ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇതില്‍ നിന്നും മനസിലാകുന്നത് ഏറ്റവും കൂടുതല്‍ മാലിന്യപ്രശ്നം നേരിടുന്ന സംസ്ഥാനം കേരളമാണെന്നാണ്. പ്രതിദിനം 50- ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. 600 പേര്‍ക്കാണ് ഇതോടെ രോഗം സ്ഥിരികരിച്ചത്.
എറണാകുളത്ത് ഒരാഴ്ചയ്ക്കിടെ 2378 പേര്‍ക്ക് പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയതായി ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകള്‍ പറയുന്നു. മാറാടിയില്‍ ഒരാള്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെയാണ് ഈ മാസം എറണാകുളം ജില്ലയിലെ ഡെങ്കിപ്പനിമരണം ഏഴായി ഉയര്‍ന്നത്. ഇതോടെ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഡെങ്കിപ്പനിക്ക് പുറമെ, എലിപ്പനി, ചെള്ള് പനി തുടങ്ങിയ രോഗങ്ങളും കൂടുതലായി കാണപ്പെടുന്നുണ്ട്. കൂടാതെ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയും ബാധിക്കുന്നുണ്ട്. പനിയുമായി എത്തുന്നതില്‍ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ശ്വാസംമുട്ടല്‍ പ്രശ്നങ്ങളും കൂടുതലായി കാണുന്നുണ്ട്. എറണാകുളം ജില്ലയെ അപേക്ഷിച്ച് മറ്റ് ജില്ലകളില്‍ ഡെങ്കിപ്പനി വ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് പ്രതിരോധ നടപടികള്‍ ശക്തമാക്കേണ്ടതുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ കാസര്‍കോട് ജില്ലയും മുന്‍പന്തിയിലുണ്ടായിരുന്നു. അതുകൊണ്ട് നമ്മുടെ ജില്ലയിലും ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി വ്യാപനത്തിന് കാരണം കൊതുകുകളാണ്. എറണാകുളം ജില്ലയില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ മഴ വന്നതോടെ ചീഞ്ഞളിഞ്ഞ് അവയില്‍ കൊതുകുകള്‍ മുട്ടയിടുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെ കൊതുകുകളുടെ ക്രമാതീതമായ പെരുപ്പമാണ് അവിടെ രോഗം പടരാന്‍ ഇടവരുത്തിയത്. കാസര്‍ കോട് ജില്ലയിലെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കാന്‍ നടപടിയില്ലാത്തതിനാല്‍ അതേ പടി കിടക്കുന്നത് ഇവിടെയും കൊതുകുകളുടെ പെരുപ്പത്തിന് ഇടവരുത്തും. മഴ വരുന്നതിന് മുമ്പ് തന്നെ മാലിന്യനിര്‍മാര്‍ജനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. അതിന്റെ പരിണിതഫലങ്ങള്‍ എന്തൊക്കെയായിരിക്കുന്നത് അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. കാസര്‍കോട് ജില്ലയെ സംബന്ധിച്ചാണെങ്കില്‍ ഡെങ്കിപ്പനി പോലുള്ള മാരകമായ സാംക്രമികരോഗങ്ങള്‍ വന്നാല്‍ വിദഗ്ധ ചികില്‍സ ലഭ്യമാകുന്ന ആസ്പത്രികള്‍ പോലുമില്ല. ഭീമമായ തുക മുടക്കി മംഗളൂരുവിലെ ആസ്പത്രികളെ ആശ്രയിക്കേണ്ടിവരും. നിര്‍ധന കുടുംബങ്ങളെ സംബന്ധിച്ച് ഇത് താങ്ങാനാകാത്തതാണ്. തുടക്കത്തില്‍ തന്നെ വിദഗ്ധ ചികില്‍സ കിട്ടിയില്ലെങ്കില്‍ ഡെങ്കിപ്പനി മരണത്തിന് വരെ കാരണമാകും. അതുകൊണ്ട് ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. മാലിന്യനിര്‍മാര്‍ജനം നടത്തി പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവിഭാഗവും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം.