റൊണോള്‍ഡൊയെ ബെഞ്ചിലിരുത്തി കിരീടം നേടാമെന്ന് താങ്കള്‍ കരുതിയോ; കോച്ചിനെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ താരം ലൂയിസ് ഫിഗോ

ദോഹ: നിര്‍ണ്ണായക മത്സരങ്ങളില്‍ പോര്‍ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പോര്‍ചുഗലിന്റെ ഇതിഹാസ താരം ലൂയിസ് ഫിഗോ.മൊറോക്കൊക്കെതിരായ മത്സരത്തില്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് കോച്ചിനെതിരെ ലൂയിസ് ഫിഗോ വിമര്‍ശനം ഉന്നയിച്ചത്. മൊറോക്കെക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോര്‍ചുഗലിന്റെ തോല്‍വി.സൂപ്പര്‍ താരം റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതിരുന്ന സാന്റോസിന്റെ നടപടിയെ ചോദ്യം ചെയ്ത ഫിഗോ, റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി കിരീടം നേടാമെന്ന് താങ്കള്‍ ധരിച്ചുവോ എന്ന് ചോദിക്കുകയും ചെയ്തു.ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് […]

ദോഹ: നിര്‍ണ്ണായക മത്സരങ്ങളില്‍ പോര്‍ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പോര്‍ചുഗലിന്റെ ഇതിഹാസ താരം ലൂയിസ് ഫിഗോ.
മൊറോക്കൊക്കെതിരായ മത്സരത്തില്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് കോച്ചിനെതിരെ ലൂയിസ് ഫിഗോ വിമര്‍ശനം ഉന്നയിച്ചത്. മൊറോക്കെക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോര്‍ചുഗലിന്റെ തോല്‍വി.
സൂപ്പര്‍ താരം റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതിരുന്ന സാന്റോസിന്റെ നടപടിയെ ചോദ്യം ചെയ്ത ഫിഗോ, റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി കിരീടം നേടാമെന്ന് താങ്കള്‍ ധരിച്ചുവോ എന്ന് ചോദിക്കുകയും ചെയ്തു.
ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റായ നടപടിയാണെന്നും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പരിശീലകനും ടീം മാനേജ്‌മെന്റിനും മാറി നില്‍ക്കാനാവില്ലെന്നും ഫിഗോ കുറ്റപ്പെടുത്തി.
മൊറോക്കെക്കെതിരായ മത്സരത്തില്‍ രണ്ടാം പകുതിക്ക് ശേഷം റൊണാള്‍ഡോയെ ഇറക്കി പോര്‍ചുഗല്‍ ആക്രമിച്ച് കളിച്ചുവെങ്കിലും അപ്പോഴേക്കും മൊറോക്കൊ ഒരു ഗോള്‍ ലീഡ് നേടി വിജയം ഉറപ്പിച്ചിരുന്നു.

Related Articles
Next Story
Share it