ചാര്‍മിനാറിന്റെ ഓരത്ത്...
ഹൈദരാബാദ് ഒരു ആശ്ചര്യമായി ഉള്ളിലെവിടെയോ കിടന്നിരുന്നു. കുട്ടികാലം മുതല്‍ക്ക് തന്നെ ആദ്യം ആ പേര് കേട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അസ്ഹറുദ്ദീന്റെ നാടെന്ന നിലക്കാണ്. മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ലിപ് ഫീല്‍ഡര്‍മാരിലൊരാളായിരുന്നു അസ്ഹര്‍. 1963 ഫെബ്രുവരി 8ന് ആന്ധ്രയിലെ ഹൈദരാബാദില്‍ ജനിച്ചു. (ഇപ്പോള്‍ തെലങ്കാനയുടേയും) മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമായിരുന്ന അസ്ഹര്‍ തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. അന്ന് ടെലിവിഷന്‍ ചാനലുകളില്‍ അസറുമായിട്ടുളള അഭിമുഖം ടെലിക്കാസ്റ്റ് […]
ഹൈദരാബാദ് ഒരു ആശ്ചര്യമായി ഉള്ളിലെവിടെയോ കിടന്നിരുന്നു. കുട്ടികാലം മുതല്‍ക്ക് തന്നെ ആദ്യം ആ പേര് കേട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അസ്ഹറുദ്ദീന്റെ നാടെന്ന നിലക്കാണ്. മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ലിപ് ഫീല്‍ഡര്‍മാരിലൊരാളായിരുന്നു അസ്ഹര്‍. 1963 ഫെബ്രുവരി 8ന് ആന്ധ്രയിലെ ഹൈദരാബാദില്‍ ജനിച്ചു. (ഇപ്പോള്‍ തെലങ്കാനയുടേയും) മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമായിരുന്ന അസ്ഹര്‍ തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. അന്ന് ടെലിവിഷന്‍ ചാനലുകളില്‍ അസറുമായിട്ടുളള അഭിമുഖം ടെലിക്കാസ്റ്റ് […]
ഹൈദരാബാദ് ഒരു ആശ്ചര്യമായി ഉള്ളിലെവിടെയോ കിടന്നിരുന്നു. കുട്ടികാലം മുതല്‍ക്ക് തന്നെ ആദ്യം ആ പേര് കേട്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അസ്ഹറുദ്ദീന്റെ നാടെന്ന നിലക്കാണ്. മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ലിപ് ഫീല്‍ഡര്‍മാരിലൊരാളായിരുന്നു അസ്ഹര്‍. 1963 ഫെബ്രുവരി 8ന് ആന്ധ്രയിലെ ഹൈദരാബാദില്‍ ജനിച്ചു. (ഇപ്പോള്‍ തെലങ്കാനയുടേയും) മികച്ച ബാറ്റ്‌സ്മാനും ഫീല്‍ഡറുമായിരുന്ന അസ്ഹര്‍ തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. അന്ന് ടെലിവിഷന്‍ ചാനലുകളില്‍ അസറുമായിട്ടുളള അഭിമുഖം ടെലിക്കാസ്റ്റ് ചെയ്യുമ്പോള്‍ മനോഹരമായ ഹൈദരബാദ് നഗരവും ചാര്‍മിനാറും ചാനലുകള്‍ ഉള്‍പ്പെടുത്തുമായിരുന്നു. അന്നുതൊട്ട് മനസ്സില്‍ പതിഞ്ഞതാണ് ഹൈദരാബാദ്.!
1956 മുതല്‍ 2014 വരെ ഹൈദരാബാദ് ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു. എന്നാല്‍, 2014-ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാന രൂപീകരിച്ചതോടെ, അത് രണ്ട് സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി പുനര്‍രൂപകല്‍പ്പന ചെയ്യപ്പെട്ടു. ഹൈദരാബാദ് സ്ഥാപിച്ചത് ഗോല്‍കൊണ്ടയിലെ ഖുബ് ഷാഹി സുല്‍ത്താന്‍മാരാണ്, അവരുടെ കീഴില്‍ ഗോല്‍ക്കൊണ്ട രാജ്യം വടക്ക് മുഗള്‍ സാമ്രാജ്യത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. പഴയ കോട്ട പട്ടണമായ ഗോല്‍ക്കൊണ്ട രാജ്യത്തിന്റെ തലസ്ഥാനമായി നില്‍ക്കുന്നത് അപര്യാപ്തമാണെന്ന് തെളിഞ്ഞു. അതിനാല്‍ 1591-ല്‍ കുത്തബ് ഷാമാരില്‍ അഞ്ചാമനായ മുഹമ്മദ് ഖുലി കുത്ത്ബ് ഷാ, പഴയ മുസി നദിയുടെ കിഴക്കന്‍ തീരത്ത് ഹൈദരാബാദ് എന്ന പുതിയ നഗരം നിര്‍മ്മിച്ചു. പിന്നെ ഔറംഗസേബ് പിടിച്ചടക്കി തുടര്‍ന്ന് അനേകം നൈസാമുമാരുടെ പടയോട്ടം, മുത്തുകളുടെയും തടാകങ്ങളുടെയും നഗരം ഇന്ത്യയിലെ ആറാമത്തെ മെട്രോപോളിറ്റന്‍ നഗരമായി ഹൈദരാബാദ് മാറി.
അങ്ങനെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്വപ്‌നം സഫലമാവുകയാണ്. സെപ്റ്റംമ്പര്‍ 14 രാത്രി 8:45 ന് മംഗലൂരു കച്ചെഗുഡ എക്‌സ്പ്രസില്‍ ഞാനും കൂട്ടുകാരായ റഫീഖ്, ഒ പി ഹനീഫ, റഹ്മാന്‍ സമി എന്നിവര്‍ യാത്രതിരിച്ചു. യാത്ര നീണ്ട ഇരുപത്തിയാറ് മണിക്കൂറിന് ശേഷം രാത്രി 11:45ന് വണ്ടി കച്ചെഗുഡ സ്റ്റേഷനില്‍ കിതച്ചു നിന്നു. രാത്രി ഏറെ വൈകിയതുകൊണ്ട് ഹോട്ടല്‍ റൂം കിട്ടാന്‍ പ്രയാസപ്പെട്ടു എന്നാലും സൗകര്യമുളള ഒരും റൂം കിട്ടി. യാത്രാക്ഷീണവും നാളെ നേരത്തെ എഴുനേല്‍ക്കാനുളളത് കൊണ്ട് വേഗം കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റു, പോകാനുളള ഡെസ്റ്റിനേഷന്‍ കുറിച്ചിട്ടു പുറത്തേക്കിറങ്ങി. ആദ്യം ചാര്‍മിനാറിലേക്ക് ഓട്ടോക്കാരന്‍ ആദ്യം നൂറ്റമ്പത് വാടക പറഞ്ഞു ഞങ്ങള്‍ ബസ്സില്‍ പോയ്‌ക്കോളാം എന്നു പറഞ്ഞപ്പോള്‍ അമ്പതിലുറപ്പിച്ചു, ഇവിടെ അങ്ങനെയാണ് പിടിച്ചു പറിയാണ് മെയിനായിട്ടുളളത്.
വെളുത്ത മുത്തു മണികളും പച്ചക്കല്ല് പതിപ്പിച്ച മാലകള്‍ വില്‍ക്കുന്നവര്‍ ഞങ്ങളെയും വളഞ്ഞു അപ്പോഴും എന്റെ മനസ്സു മുഴുവന്‍ ചാര്‍മിനാറായിരുന്നു. ചാര്‍മിനാറും പരിസരപ്രദേശങ്ങളും നഗരത്തിന്റെ കുതിപ്പില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു.
ലാഡ് ബസാറിന്റെ തിരക്കും കടന്ന് ഒടുവില്‍ ചാര്‍മിനാറിന്റെ മുന്നിലെത്തി. ആകാശത്തിന്റെ മേഘക്കൂടില്‍ നിന്ന് സൂര്യന്‍ മറനീക്കി പുറത്തുവന്നു അതു കൊണ്ടാവാം ചാര്‍മിനാറിന് അത്യപൂര്‍വ്വമായൊരു ഭാവം! ചാര്‍മിനാറിന്റെ പലഭാഗത്തു നിന്നും ആളുകള്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു, അവരില്‍ ഒരാളായി എന്റെ മൊബൈലും ചലിച്ചു.
'കിഴക്കിന്റെ ആര്‍ക്ക് ഡി ട്രയോംഫ്' എന്നറിയപ്പെടുന്ന ഈ മഹത്തായ ഐതിഹാസിക സ്മാരകം ഉച്ചവെയില്‍ വെളിച്ചത്തില്‍ തിളങ്ങുകയാണ്. 1591-ല്‍ കുത്തബ് ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ രാജാവായ മുഹമ്മദ് ഖുലി കുത്ത്ബ് ഷായാണ് ഈ സ്മാരകം നിര്‍മ്മിച്ചത്, അദ്ദേഹത്തിന്റെ പുതിയ തലസ്ഥാനമായ ഹൈദരാബാദിലെ ആദ്യത്തെ കെട്ടിടമാണിത്. കാലക്രമേണ ഇത് നഗരത്തിന്റെ പൈതൃകത്തിന്റെ പ്രതീകവും പ്രതീകാത്മകവുമായ ഒരു സ്മാരകമായി മാറിയിരുന്നു. ഹൈദരാബാദ് പ്രദേശം ഒരു വിനാശകരമായ പ്ലേഗില്‍ നിന്ന് കരകയറുകയായിരുന്നു, ആ സമയത്ത് മുഹമ്മദ് ഖുലി കുത്ത്ബ് ഷാ തന്റെ തലസ്ഥാനം അടുത്തുള്ള ഗോല്‍ക്കൊണ്ടവില്‍ നിന്ന് പുതിയ നഗരത്തിലേക്ക് മാറ്റുകയായിരുന്നു. ഒരു മസ്ജിദ് നിര്‍മ്മിച്ചുകൊണ്ട് അദ്ദേഹം പ്ലേഗിന്റെ അന്ത്യത്തെ അനുസ്മരിച്ചു. കെട്ടിടത്തിന്റെ നാല് കോണുകളില്‍ ഓരോന്നിനും നാല് ഗോപുരവും വ്യതിരിക്തവുമായ മിനാരങ്ങള്‍ ഉള്ളതിനാല്‍ ചാര്‍മിനാര്‍ എന്നറിയപ്പെട്ടു. അതോടെ ഹൈദരാബാദ് ആസൂത്രണം ചെയ്ത കേന്ദ്രബിന്ദുവായി ചാര്‍മിനാര്‍ മാറി. ചാര്‍മിനാറിന്റെ മേല്‍ക്കൂരയും മിനാരങ്ങളും ഹൈദരാബാദിന്റെ വിശാലമായ കാഴ്ചകള്‍ നല്‍കുന്നു, പ്രത്യേകിച്ച് പടിഞ്ഞാറുള്ള ചരിത്രപ്രസിദ്ധമായ ഗോല്‍ക്കൊണ്ട കോട്ടയും മക്കാ മസ്ജിദും എല്ലാം കൂടെ പുരാതന ഹൈദരബാദിന്റെ മനോഹരമായ ഒരു പനോരമിക് വ്യൂ നമുക്ക് ലഭിക്കും.
ചാര്‍മിനാറിനെക്കുറിച്ചും അത് സംഭരിക്കുന്ന ആശ്ചര്യങ്ങളെക്കുറിച്ചും എത്ര കണ്ടാലും എഴുതിയാലും മതിവരില്ല!
-റഹിം കല്ലായം