ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ടിന്റെ ബി.ജെ.പി രംഗപ്രവേശം ചര്‍ച്ചയാകുന്നു; മാസങ്ങളായി പാര്‍ട്ടിയുമായി ബന്ധമില്ലെന്നും നിലവില്‍ അംഗത്വമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം
ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ടിന്റെ ബി.ജെ.പിയിലേക്കുള്ള പ്രവേശനം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടാണ് കൃഷ്ണഭട്ട് ബി.ജെ.പിയില്‍ ചേരുന്നതെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ മാസങ്ങളായി കൃഷ്ണഭട്ടിന് പാര്‍ട്ടിയുടെ ഭാരവാഹിത്വം ഇല്ലെന്നുമാത്രമല്ല അംഗത്വം പോലുമില്ലെന്നും പിന്നെങ്ങനെയാണ് അദ്ദേഹം രാജിവെക്കുകയെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. കൃഷ്ണഭട്ട് കാറടുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായി മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. മൂന്നുമാസത്തിലേറെയായി അദ്ദേഹം കോണ്‍ഗ്രസിന്റെ യോഗങ്ങളിലൊന്നും പങ്കെടുക്കാറില്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരിലും അവഗണനയിലും മനംമടുത്താണ് കൃഷ്ണഭട്ടിന്റെ രാജിയെന്നാണ് പ്രചാരണമുയര്‍ന്നത്. രണ്ടുദിവസത്തിനകം ബി.ജെ.പിയില്‍ […]

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ടിന്റെ ബി.ജെ.പിയിലേക്കുള്ള പ്രവേശനം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടാണ് കൃഷ്ണഭട്ട് ബി.ജെ.പിയില്‍ ചേരുന്നതെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ മാസങ്ങളായി കൃഷ്ണഭട്ടിന് പാര്‍ട്ടിയുടെ ഭാരവാഹിത്വം ഇല്ലെന്നുമാത്രമല്ല അംഗത്വം പോലുമില്ലെന്നും പിന്നെങ്ങനെയാണ് അദ്ദേഹം രാജിവെക്കുകയെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. കൃഷ്ണഭട്ട് കാറടുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായി മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. മൂന്നുമാസത്തിലേറെയായി അദ്ദേഹം കോണ്‍ഗ്രസിന്റെ യോഗങ്ങളിലൊന്നും പങ്കെടുക്കാറില്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരിലും അവഗണനയിലും മനംമടുത്താണ് കൃഷ്ണഭട്ടിന്റെ രാജിയെന്നാണ് പ്രചാരണമുയര്‍ന്നത്. രണ്ടുദിവസത്തിനകം ബി.ജെ.പിയില്‍ ചേരുന്നതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് അറിയുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ കൃഷ്ണഭട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതായി വിവരമുണ്ട്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കൃഷ്ണഭട്ട് ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരിചയം കൃഷ്ണഭട്ടിനുണ്ട്.