സമാന്തരലോട്ടറി ചൂതാട്ടം നടത്തി ലഭിച്ച പണം സ്‌കൂട്ടറില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍
പത്വാടിയിലെ ഹനീഫിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-06-23 06:05 GMT
ഉപ്പള: സമാന്തര ലോട്ടറി ചൂതാട്ടം നടത്തി കിട്ടിയ പണം സ്‌കൂട്ടറില്‍ ഒളിപ്പിച്ചുവെച്ച യുവാവ് അറസ്റ്റില്‍. പത്വാടിയിലെ ഹനീഫിനെ(39)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ 10,465 രൂപ കണ്ടെടുത്തു. ഇത് പൊലീസ് തൊണ്ടി മുതലായി പിടിച്ചെടുത്തു.
പത്വാടിയിലെ പെട്ടിക്കടയിലാണ് സമാന്തര ലോട്ടറി ചൂതാട്ടം നടത്തിയത്. പൊലീസ് പരിശോധനയ്ക്ക് എത്തുമെന്ന ഭയം കാരണം ചൂതാട്ടത്തില്‍ നിന്നും ലഭിക്കുന്ന പണം ഹനീഫ സ്‌കൂട്ടറിലാണ് ഒളിപ്പിച്ചു വെച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.