ഉപ്പള നയാബസാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേര് മാറി; പരക്കം പാഞ്ഞ് യാത്രക്കാര്‍

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നയാബസാറിന് പകരം മംഗല്‍പാടി എന്ന് ബോര്‍ഡില്‍ എഴുതിയതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്;

Update: 2025-09-27 05:20 GMT

ഉപ്പള : ഉപ്പള നയാബസാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേര് മാറിയതോടെ യാത്രക്കാര്‍ പരക്കം പായുന്നു. ദേശീയ പാത അധികൃതര്‍ സര്‍വീസ് റോഡില്‍ മംഗളൂരു ഭാഗത്തേക്ക് പോകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നയാബസാറിന് പകരം മംഗല്‍പാടി എന്ന് ബോര്‍ഡില്‍ എഴുതിയതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

ബസ് യാത്രക്കാര്‍ക്കും ബസ് ഡ്രൈവര്‍മാര്‍ക്കും ഇത് തല വേദനയായി മാറി. നയാബസാറിന് ഒരു സ്റ്റോപ്പ് മുമ്പാണ് മംഗല്‍പാടി. പുതിയതായി വരുന്ന യാത്രക്കാര്‍ക്കും ബസ് ഡ്രൈവര്‍മാര്‍ക്കുമാണ് പേര് മാറിയത് പൊല്ലാപ്പായത്.

Similar News