ഉപ്പള ടൗണില്‍ മേല്‍പ്പാതയുടെ സ്ലാബുകള്‍ ഇളകി വീഴുന്നു

ഭാരം കൂടിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സ്ലാബുകള്‍ ഇളകി വീണതാകാമെന്നാണ് സംശയിക്കുന്നത്;

Update: 2025-09-29 06:04 GMT

ഉപ്പള: ഉപ്പള ടൗണില്‍ മേല്‍പ്പാതയുടെ സ്ലാബുകള്‍ ഇളകി വീഴുന്നു. ശനിയാഴ്ച രാത്രി മേല്‍പ്പാതയുടെ വലിയ ഒരു സ്ലാബ് കട്ടയാണ് ഇളകി റോഡിലേക്ക് വീണത്. രാത്രി സമയമായതിനാല്‍ കാല്‍ നട യാത്രക്കാരും വാഹനങ്ങളും കുറവായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

ആറുമാസം മുമ്പാണ് സര്‍വീസ് റോഡില്‍ നിന്ന് ഇരുപതടി ഉയര്‍ത്തി മേല്‍പ്പാത നിര്‍മ്മിച്ചത്. ഭാരം കൂടിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സ്ലാബുകള്‍ ഇളകി വീണതാകാമെന്നാണ് സംശയിക്കുന്നത്. സ്ലാബുകള്‍ വീഴാന്‍ തുടങ്ങിയതോടെ വ്യാപാരികളും നാട്ടുകാരും വലിയ ആശങ്കയിലാണ്.

Similar News