പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം; ഒടുവില്‍ വാറണ്ട് പ്രതിയെ വീട്ടില്‍ നിന്നും പൊക്കി പൊലീസ്
ഉപ്പള ഹിദായത്ത് നഗറിലെ സിറാജിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്;
ഉപ്പള: പതിമൂന്ന് വര്‍ഷം പൊലീസിന് പിടികൊടുക്കാതെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ഹിദായത്ത് നഗറിലെ സിറാജി(33)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. 2012ല്‍ നാട്ടില്‍ പ്രശ്നമുണ്ടാക്കാന്‍ വേണ്ടി ഉപ്പള സോങ്കാലിലെ ഗുളിഗെ വനത്തിലെ പടിപ്പുര മലിനമാക്കിയ കേസില്‍ പ്രതിയാണ് സിറാജ്.
പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടില്‍ കഴിയുന്നതിനിടെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായുള്ള വിവരം കിട്ടിയതിനെ തുടര്‍ന്ന് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.വിനോദ് കുമാറും സംഘവും രാത്രി 12 മണിയോടെയാണ് സിറാജിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സിറാജിനെ കോടതി റിമാണ്ട് ചെയ്തു.