ഉപ്പളയില്‍ സ്‌കൂട്ടറിന് പിറകില്‍ കാറിടിച്ച് തലപ്പാടി സ്വദേശി മരിച്ചു
തലപ്പാടിയിലെ അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്;
By : Online correspondent
Update: 2025-08-28 04:23 GMT
ഉപ്പള: ഉപ്പളയില്‍ സ്‌കൂട്ടറിന് പിറകില്‍ കാറിടിച്ച് തലപ്പാടി സ്വദേശി മരിച്ചു. തലപ്പാടിയിലെ അബ്ദുല്‍ ഹമീദ്(49)ആണ് മരിച്ചത്. സുഹൃത്ത് തലപ്പാടിയിലെ അജാസ് അഹമ്മദിനെ(41) മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഹമീദും അജാസും ഉപ്പളയിലേക്ക് വരുമ്പോള്‍ ഉപ്പള ഗേറ്റിന് സമീപത്ത് വെച്ച് ഹൊസങ്കടി ഭാഗത്ത് നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിറകിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അജാസും ഹമീദും റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ ഹമീദിനെ ഉപ്പളയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: അമ്മാന്‍, അസ്മാന്‍.