സ്‌കൂള്‍ കായിക മേളക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

Update: 2025-09-23 10:23 GMT

ഉപ്പള: സ്‌കൂള്‍ കായിക മേളക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ഉപ്പള കുക്കാര്‍ എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഹസന്‍ റാസ(11)യാണ് മരിച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉപ്പള ടൗണില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന യു.പി സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകനാണ് ഹസന്‍ റാസ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ഉടന്‍ മംഗല്‍പാടി താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മംഗല്‍പാടി താലൂക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar News