കാണാതായ വയോധിക കുളത്തില്‍ മരിച്ച നിലയില്‍

പൈവളിഗെ മൂഡബിംകാനയിലെ ശങ്കരി അമ്മയെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്;

Update: 2025-06-02 06:53 GMT

പൈവളിഗെ: കാണാതായ 78കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ മൂഡബിംകാനയിലെ ശങ്കരി അമ്മയെ(78)യാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. കഴിഞ്ഞദിവസം വീടിന് സമീപത്തെ തോട്ടത്തില്‍ പോയതായിരുന്നു.

തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെയും മറ്റും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടത്താന്‍ കഴിഞ്ഞില്ല. സംശയത്തെ തുടര്‍ന്ന് തോട്ടത്തിലെ കുളം പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Similar News