ഓട്ടോയില്‍ കടത്തിയ 1.100 കിലോ കഞ്ചാവ് പിടിച്ചു

Update: 2025-12-18 08:09 GMT

ഉദുമ: ഉദുമ നമ്പ്യാര്‍ കീച്ചില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 1.100 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. കെ.എല്‍. 14 ജി. 9586 നമ്പര്‍ ഓട്ടോറിക്ഷയില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചൗക്കി അസാദ് നഗര്‍ സ്വദേശി അഹമ്മദിനെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ ജോസഫ് ജെ., പ്രിവന്റീവ് ഓഫീസര്‍ നിധീഷ് വൈക്കത്ത്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് നിഷാദ് പി., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജു കെ., അരുണ്‍ ആര്‍.കെ എന്നിവരും ഉണ്ടായിരുന്നു.

Similar News