''എന്റെ കുഞ്ഞുങ്ങൾക്ക് സ്വകാര്യത വേണം'' മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് കോഹ്ലി
By : Online Desk
Update: 2024-12-20 06:10 GMT
മെല്‍ബണ്‍: വിമാനത്താവളത്തില്‍ ദൃശ്യം പകര്‍ത്താനെത്തിയ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് വിരാട് കോഹ്ലി. കോഹ്ലിയുടെ മക്കളായ വാമികയുടെയും അകായിയുടെയും ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കോഹ്ലി പ്രതികരിച്ചത്. 'ഞാന്‍ എന്റെ മക്കളുടെ കൂടെയുള്ളപ്പോള്‍ സ്വകാര്യത ആവശ്യമാണ്. എന്റെ അനുവാദമില്ലാതെ ഞങ്ങളുടെ ദൃശ്യം പകര്‍ത്തരുത്'' എന്നാണ് കോഹ്ലി വീഡിയോയില്‍ പറയുന്നത്.ബോക്‌സിംഗ് ടെസ്റ്റിനു മുന്നോടിയായാണ് കോഹ്ലിയും കുടുംബവും മെല്‍ബണിലെത്തിയത്.