തിളങ്ങുന്ന ആഭരണം പോലെ ബുര്‍ജ് ഖലീഫ; ബഹിരാകാശത്ത് നിന്നുള്ള ചിത്രം പുറത്ത് വിട്ട് നാസ

Update: 2025-02-04 06:43 GMT

ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ബഹിരാകാശത്ത് നിന്ന് എങ്ങനെ ഉണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ? ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് നാസ അതിന് ഉത്തരം നല്‍കിക്കഴിഞ്ഞു. നാസയുടെ ബഹിരാകാശ യാത്രികന്‍ പകര്‍ത്തിയ ചിത്രം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന വാസ്തുവിദ്യയില്‍ പണിത ചാരുതയുടെ ചിത്രം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മിഷന്റെ ഇടയിലാണ് ഡോണ്‍ പെറ്റിറ്റ് എന്ന നാസ ബഹിരാകാശ യാത്രികള്‍ ചിത്രം പകര്‍ത്തിയത്. 'ബുര്‍ജ് ഖലീഫ, ലോകത്തിലെ നീളം കൂടിയ കെട്ടിടം ബഹിരാകാശത്തുനിന്ന് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.ലോകത്തിന്റെ വിസ്മയമായി നിലകൊള്ളുന്ന ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ നീളമുണ്ട്. ആറ് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.


Similar News