കാസർകോട് ;കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഏഴിടങ്ങളില്‍ സൈറണ്‍ മുഴങ്ങും. വെള്ളരിക്കുണ്ട് താലൂക്ക്, പുല്ലൂര്‍, കുമ്പള, കുഡ്ലു, ജി എഫ് വി എച്ച് എസ് എസ് ചെറുവത്തൂര്‍, ജി എഫ് യു പി എസ് അടുക്കത്ത്ബയല്‍ ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദുമ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സൈറണ്‍ മുഴക്കുക.
മഴ കനത്ത സാഹചര്യത്തില്‍ കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാനപാതയിലെ വലിയ കുഴികള്‍ അടയ്ക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു. മട്ടലായി കുന്നിന് മുകളില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന ഇലക്ട്രിക് ഹൈടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടിക്ക് അതോറിറ്റി നിര്‍ദേശം നല്‍കി. ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായാല്‍ വാഹനങ്ങള്‍ കാസര്‍ഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേയിലൂടെ വഴിതിരിച്ചുവിടുന്നതിന് ഈ റോഡില്‍ യാത്ര സുഗമമാക്കുന്നതിനും ഉത്തരവിടും.